Kannur
കൊവിഡ് 19: കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളത് 2768 പേര്‍...
27 Apr 20201 മിനിറ്റ് വായന

കൊവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2768 പേര്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 53 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 10 പേരും ജില്ലാ ആശുപത്രിയില്‍ 20 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 31 പേരും വീടുകളിൽ 2654 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇതുവരെ 2915 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2641 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 2473 എണ്ണം നെഗറ്റീവാണ്. 274 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.





