Kannur
HomeNews

കൊവിഡ് 19: മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ബിവറേജസ് കോര്‍പ്പറേഷന്‍

17 Mar 20201 മിനിറ്റ് വായന
കൊവിഡ് 19: മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ബിവറേജസ് കോര്‍പ്പറേഷന്‍
തിരുവനന്തപുരം: ബിവറേജില്‍ എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കുലര്‍ പുറത്തിറക്കി ബിവറേജസ് കോര്‍പറേഷന്‍. തിരക്കുള്ള സമയങ്ങള്‍ ഒഴിവാക്കി തിരക്ക് കുറഞ്ഞ സമയങ്ങളില്‍ മദ്യം വാങ്ങണമെന്നും മദ്യം വാങ്ങി കഴിഞ്ഞും അതിനു മുമ്ബും കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.



പനി, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ കഴിയുന്നതും വരാതിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ബിവറേജസ് ഔട്ട്ലെറ്റുകള്‍ പൂട്ടണമെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. ബിവറേജസ് പൂട്ടുന്ന കാര്യം പരിശോധിച്ച്‌ തീരുമാനിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. കൂട്ടമായി മദ്യം വാങ്ങാന്‍ എത്തുന്നത് നിയന്ത്രിക്കുമെന്നും, എല്ലാവരും വ്യക്തി ശുചിത്വം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹര്യത്തില്‍ മദ്യശാലകള്‍ പൂട്ടേണ്ടതില്ലെന്നും വേണ്ടി വന്നാല്‍ തിരക്ക് ഒഴിവാക്കാനായി കൂടുതല്‍ ഒൗട്ട്ലെറ്റുകള്‍ തുറക്കുമെന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും പറഞ്ഞു. ബിവറേജസിലെ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള സുരക്ഷാനടപടികള്‍ സ്വീകരിച്ച്‌ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇതിനിടയില്‍ കൊവി‌ഡ് പടരുന്ന സാഹചര്യത്തില്‍ മദ്യശാലകള്‍ അടച്ചിടണമെന്ന ആവശ്യവുമായി ലഹരി നിര്‍മാര്‍ജന സമിതിയും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക