Kannur
HomeNews

കണ്ണൂരില്‍ കൊവിഡ് 19 ബാധിച്ച്‌ മരിച്ച ധര്‍മ്മടം സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

26 May 20201 മിനിറ്റ് വായന
കണ്ണൂരില്‍ കൊവിഡ് 19 ബാധിച്ച്‌ മരിച്ച ധര്‍മ്മടം സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും




കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച ധര്‍മ്മടം സ്വദേശിനിയുടെ മൃതദേഹം കൊവിഡ് അന്താരാഷ്ട്ര പ്രോട്ടോക്കോള്‍ പ്രകാരം ഇന്ന് സംസ്‌കരിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 61 വയസുകാരിയായ ആസിയയാണ് ഇന്നലെ രാത്രി മരിച്ചത്.



ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ക്ക് രാത്രി 8.30 തോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. 2002ല്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഇവര്‍ ശസ്ത്രക്രിയ്ക്ക് വിധേയയായിരുന്നു. ഇവര്‍ക്ക് അപസ്മാരവും ഉണ്ടായിരുന്നു. നാഡീസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തലശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. ഇതിനിടെ ന്യുമോണിയ ബാധയുണ്ടായി. ഇതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് കൊവിഡ് സ്ഥിരീകരിക്കുന്നതും തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയിലാക്കിയതും.

ആസിയയുടെ മക്കള്‍ തലശേരിയിലെ മത്സ്യ വ്യാപാരികളാണ്. മറ്റുസംസ്ഥാനങ്ങളിലെ മത്സ്യ വ്യാപാരികളുമായി ബന്ധമുണ്ട്. അങ്ങനെയാണ് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. ഇവര്‍ക്ക് രോഗം വന്നത് എവിടെ നിന്നെന്ന് കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ആസിയയുടെ ഭര്‍ത്താവ്, മക്കള്‍, ചെറുമകന്‍, മക്കളുടെ ഭാര്യമാര്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആസിയയെ കിടത്തി ചികിത്സിച്ച രണ്ട് ആശുപത്രികളിലെ നാല്‍പ്പതിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ് . എന്നാല്‍ തലശേരിയില്‍ ആസിയയെ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക