Kannur
HomeNews

കേരളത്തില്‍ പുതിയ 12 കൊവിഡ്19 കേസുകള്‍ : മൂന്നുപേർ കണ്ണൂരിൽ

21 Mar 20201 മിനിറ്റ് വായന
കേരളത്തില്‍ പുതിയ 12 കൊവിഡ്19 കേസുകള്‍ : മൂന്നുപേർ കണ്ണൂരിൽ
കേരളത്തില്‍ പുതിയ 12 കൊവിഡ്19 കേസുകള്‍ റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു .കോവിഡ് അവലോകനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . 3 പേർക്ക് കണ്ണൂരിലും , 6 പേർക്ക് കാസർകോടും , എറണാകുളത്ത് 3 പേർക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത് . കാസർകോട് ജില്ലയിലെ 5 പേര് ജനറൽ ആശുപത്രിയിൽ. ഒരാൾ എറണാകുളം ചികിത്സയിൽ. ഇന്നു സ്ഥിരീകരിച്ചവർ എല്ലാം വിദേശത്തുനിന്നും എത്തിയവരാണ്.

ഒരു വിഭാഗം സർക്കാർ നിയന്ത്രണം പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ആരാധനാലയങ്ങളിൽ ആൾക്കൂട്ടം എത്തുന്നു. അതു ഒഴിവാക്കണം. ഇപ്പോൾ പാലിക്കേണ്ട ജാഗ്രത പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ നിരോധനാജ്ഞ വേണ്ടി വരും. സർക്കാർ വിട്ടു വീഴ്ച്ച ചെയ്യില്ലെന്ന് മുന്നറിയിപ്പ്. കാസർക്കോട് നിര്ത്തരവാദത്തിന്റെ ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക