Kannur
HomeNews

കൊറോണ വൈറസ്: കാസര്‍കോട് ജില്ലയില്‍ 80 പേര്‍ നീരീക്ഷണത്തില്‍

3 Feb 20201 മിനിറ്റ് വായന
കൊറോണ വൈറസ്: കാസര്‍കോട് ജില്ലയില്‍ 80 പേര്‍ നീരീക്ഷണത്തില്‍



കാസര്‍കോട്: കേരളത്തില്‍ മൂന്നാമത്തെയാള്‍ക്കും കൊറോണ സ്ഥിരകരിച്ചതോടെ കാസര്‍കോട് ജില്ലയില്‍ 80 പേര്‍ നീരീക്ഷണത്തിലാണ്. അഞ്ചുപേരുടെ സാമ്പിള്‍ അയച്ചു. ഇതില്‍ ഒരാളുടെ മാത്രമണ് രോഗബാധ സ്ഥിരീകരിച്ചത്. നാലുപേരുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. ആരോഗ്യ വകുപ്പ് പൂര്‍ണ്ണ സജ്ജമാണെന്ന് ജില്ലാ കലക്ടര്‍ ഡി. സജിത്ത് ബാബു പറഞ്ഞു.

രോഗബാധ സ്ഥിരീകരിച്ച ഒരാള്‍ മാത്രമാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. മറ്റെല്ലാവരും വീടുകളില്‍ നീരീക്ഷണത്തിലാണെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ആശുപത്രയില്‍ 11 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 9946000493.

വൈറസ് ബാധ സ്ഥിരീകരിച്ചതോടെ എല്ലാ ദിവസവും വൈകിട്ട് 7 മണിക്ക് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരാനും തീരുമാനമായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക