Information
സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞു; ഹണിമൂണ്‍ ഫോട്ടോഷൂട്ടിനിടെ നവദമ്പതികൾ മുങ്ങിമരിച്ചു
11 Jun 20231 മിനിറ്റ് വായന
വാട്ടര്‍ സ്പോര്‍ട്സില്‍ ഏര്‍പ്പെടുന്ന ഫോട്ടോഷൂട്ട് ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ട് തലകീഴായി മറിയുകയായിരുന്നു. ബോട്ട് തലകീഴായി മറിയുകയും ഇരുവരേയും കടലിലേക്ക് വലിച്ചുകൊണ്ട് പോവുകയുമായിരുന്നു.
ജൂണ്‍ 1നാണ് ഇരുവരും വിവാഹിതരായത്. വെള്ളിയാഴ്ചയാണ് ലോകേശ്വരന്‍റെ മൃതദേഹം കണ്ടെത്തിയത്. വിഭൂഷ്ണിയയുടെ മൃതദേഹ ശനിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്. മൃതദേഹം തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാരുള്ളത്. ഇതിനായി കേന്ദ്രത്തിന്‍റേയും തമിഴ്നാട് സര്‍ക്കാരിന്‍റേയും സഹായം വീട്ടുകാര്‍ തേടിയിട്ടുണ്ട്.





