Kannur
HomeNews

ഇ​രു​പ​ത്ത​ഞ്ചു​കാ​ര​നോ​ടൊ​പ്പം പോ​യ ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ 28 കാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു ..

28 Nov 20191 മിനിറ്റ് വായന
ഇ​രു​പ​ത്ത​ഞ്ചു​കാ​ര​നോ​ടൊ​പ്പം പോ​യ ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ 28 കാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു ..



കണ്ണൂർ: ഇരുപത്തഞ്ചുകാരനോടൊപ്പം പോയ രണ്ടു കുട്ടികളുടെ അമ്മയായ 28 കാരിയെ പോലീസ് അറസ്റ്റ്ചെയ്തു ജയിലിലാക്കി. കണ്ണൂർ സിറ്റിയിലാണ് സംഭവം. സിറ്റി സ്വദേശിനിയായ യുവതിയാണ് വീടിനടുത്തുള്ള യുവാവിനൊപ്പം കുട്ടികളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. തുടർന്ന് യുവതിയുടെ അമ്മ കണ്ണൂർസിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനെയും ഭർതൃമതിയെയും കൈയോടെ പിടികൂടിയത്. ജെജെ ആക്ട് പ്രകാരം കേസെടുത്ത് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കാമുകനെയും യുവതിയെയും റിമാൻഡ് ചെയ്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക