Kannur
HomeNews

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉപദേശക കമ്മിറ്റി യോഗം 13ന് കണ്ണൂരിൽ ചേരും

12 Nov 20191 മിനിറ്റ് വായന
 ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉപദേശക കമ്മിറ്റി യോഗം 13ന് കണ്ണൂരിൽ ചേരും




 ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉപദേശക കമ്മിറ്റി ചെയർമാൻ  ശ്രി കെ കെ രാഗേഷ് എംപി അധ്യക്ഷത വഹിക്കുന്ന കൺസൾട്ടേറ്റീവ് (ഉപദേശക )കമ്മിറ്റി യോഗം 13-11-19 തീയതി രാവിലെ 11 .00 മണിക്ക് കണ്ണൂർ  റോയൽ ഒമാർസ് ഹോട്ടലിൽ
വെച്ച് നടക്കും. പുതിയ ഗോഡൗണുകളുടെ നിർമ്മാണം, ഭക്ഷ്യവിതരണവും, സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, റെയിൽവേ യും എഫ്‌സിഐയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കേരള  സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്നിവ കമ്മിറ്റി പ്രധാനമായും ചർച്ചചെയ്യും.   എഫ്‌സിഐ ജനറൽ മാനേജർ  ശ്രി ജി നരസിംഹ രാജു, മറ്റു ഉയർന്ന എഫ്‌സിഐ ഉദ്യോഗസ്ഥർ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ, റെയിൽവേ ഉദ്യോഗസ്ഥർ  , മറ്റു കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുക്കും.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക