Information
സംസ്ഥാന പോലീസ് മേധാവിയുടെ പരാതിപരിഹാര അദാലത്ത് ഈ മാസം 22, 23 തീയതികളില്‍ കണ്ണൂരിലും കാസര്‍കോട്ടും സംഘടിപ്പിക്കും
17 Sept 20211 മിനിറ്റ് വായന

സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ പരാതിപരിഹാര അദാലത്ത് ഈ മാസം 22, 23 തീയതികളില്‍ കണ്ണൂരിലും കാസര്‍കോട്ടും സംഘടിപ്പിക്കും. പരാതികൾ 20 നു മുൻപായി അതത് ജില്ലാ പോലീസ് മേധാവിമാർക്ക് നൽകാം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വിദൂര ജില്ലകളില്‍ നിന്ന് പോലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പോലീസ് മേധാവിയെ നേരിട്ടുകണ്ട് പരാതി പറയുന്നതിന് സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സംസ്ഥാന പോലീസ് മേധാവി ജില്ലകളില്‍ നേരിട്ടെത്തി പരാതികൾ സ്വീകരിക്കുന്നത്. ജില്ലാ പോലീസ് മേധാവിക്ക് പുറമെ മറ്റ് മുതിർന്ന ഓഫീസര്‍മാരും അദാലത്തില്‍ പങ്കെടുക്കും.





