Kannur
HomeNews

തലശേരിയിൽ നീലച്ചിത്രം കാണിച്ച് 12 കാരനെ പീഡിപ്പിച്ച കേസിൽ 2 യുവതികൾക്കെതിരെ കേസ്..

24 Oct 20191 മിനിറ്റ് വായന
തലശേരിയിൽ നീലച്ചിത്രം കാണിച്ച് 12 കാരനെ പീഡിപ്പിച്ച കേസിൽ 2 യുവതികൾക്കെതിരെ കേസ്..

നീലചിത്രം കാണിച്ച് പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വീട്ടമ്മയുൾപ്പെടെ രണ്ട് യുവതികൾക്കെതിരെ പോലീസ് കേസെടുത്തു. മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒരാഴ്ച്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർതൃമതിയായ യുവതിയും അയൽവാസിയായ യുവതിയും ചേർന്നാണ് പന്ത്രണ്ടുകാരനെ കിടപ്പറയിൽ കൂട്ടി കൊണ്ട് പോയി പീഡിപ്പിച്ചത്. നീലചിത്രം കാണിച്ചു കൊടുത്ത ശേഷം ഇരുവരും ചേർന്ന് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യഭാഗത്ത് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആൺ കുട്ടി വിവരം വീട്ടിൽ പറയുകയും തുടർന്ന് വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ പ്രകാരം ഇരുവർക്കുമെതിരെ കേസെടുക്കുകയായിരുന്നു. കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും കുട്ടിയിൽ നിന്നും 164 പ്രകാരം മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക