Kannur
വെളളിക്കീൽ കൾച്ചറൽ സെന്റർ ഓണോത്സവം 2019 സപ്തംബർ 11, 12 തീയതികളിൽ..
7 Sept 20191 മിനിറ്റ് വായന

മൊറാഴ: വെളളിക്കീൽ കൾച്ചറൽ സെന്ററിന്റെ ഓണോത്സവം 2019 സപ്തംബർ 11, 12 തീയതികളിലായി നടക്കും.സപ്തംബർ 11 ബുധനാഴ്ച തിരുവോണ നാളിൽ ഉച്ചയ്ക്ക് 3 മണി മുതൽ തൃശ്ശൂർ യുവജന സമിതിയുടെ പുലിക്കളി.
സപ്തംബർ 12 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വിവിധ കലാ-കായിക മത്സരങ്ങളും തുടർന്ന് SSLC, PLUS TWO എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യുന്നു.
അനുമോദന സദസ്സ് ആന്തൂർ നഗരസഭ കൗൺസിലർ ശ്രീമതി ജെഷി ഉദ്ഘാടനം ചെയ്യുന്നു.
പ്രസ്തുത പരിപാടികളിലേക്ക് മുഴുവനാളുകളെയും ക്ഷണിക്കുന്നു ,സ്വാഗതം ചെയ്യുന്നു.





