Kannur
HomeNews

ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ക​ണ്ണൂ​രി​ൽ നി​ന്ന് മാ​ത്രം സി​പി​എം പി​രി​ച്ച​ത് 6.18 കോ​ടി​യി​ലേ​റെ..

27 Aug 20191 മിനിറ്റ് വായന
ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ക​ണ്ണൂ​രി​ൽ നി​ന്ന് മാ​ത്രം സി​പി​എം പി​രി​ച്ച​ത് 6.18 കോ​ടി​യി​ലേ​റെ..




മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂരിലെ സിപിഎം പിരിച്ചു നല്‍കിയത് ആറു കോടിയിലെറെ രൂപ. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജനാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.

ആറു കോടി പതിനെട്ട് ലക്ഷത്തി നാല്പത്തി ഏഴായിരത്തി എഴുനൂറ്റി നാല്‍പ്പത്തി അഞ്ച് രൂപയാണ് പിരിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. തലശേരിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്- 62,97,477 രൂപ. തളിപ്പറമ്പിൽ നിന്ന് 60,46,540 രൂപയും മട്ടന്നൂരില്‍ നിന്ന് 56,64,713 രൂപയും പിരിഞ്ഞു കിട്ടിയപ്പോള്‍ മുഖ്യമന്ത്രിയുടെ സ്ഥലമായ പിണറായിയില്‍ നിന്ന് 45,68,550 രൂപയാണ് ലഭിച്ചത്..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക