Kannur
കണ്ണൂരിൽ 23 കിലോഗ്രാം കഞ്ചാവുമായി മൂവര്‍ സംഘം പിടിയില്‍..
28 Aug 20191 മിനിറ്റ് വായന

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും 23 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശികളായ സുജിത്ത് (28), സിബി (21), മിജോ (29) എന്നിവരാണ് അറസ്റ്റിലായത്. ട്രെയിന്‍ മാര്‍ഗമാണ് ഇത്രയും കഞ്ചാവ് ബാഗുകളിലാക്കി സംഘം എത്തിച്ചത്.
കണ്ണൂര്‍ ഡിവൈ.എസ്.പി സദാനന്ദന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്ന പ്രതികളെ പിടികൂടിയത്. ഇവര്‍ പല സ്റ്റേഷനുകളിലും മാറി മാറി ഇറങ്ങിയാണ് കണ്ണൂരിലെത്തിയത്. ഇടനിലക്കാര്‍ മുഖേന കണ്ണൂരില്‍ കഞ്ചാവ് വില്‍ക്കാനായിരുന്നു ശ്രമം. ഓണക്കാലമായതിനാല്‍ വന്‍ ഡിമാന്‍ഡ് മുന്നില്‍ കണ്ടാണ് ഇത്രയും കഞ്ചാവ് ജില്ലയിലെത്തിച്ചത്.
70 കിലോ കഞ്ചാവുമായി ഇവര്‍ നേരത്തെ തൃശ്ശൂര്‍ പോലീസ് പിടികൂടിയിരുന്നു. ഇതിനു ശേഷവും ഇവര്‍ കഞ്ചാവ് കടത്ത് സംഘത്തില്‍ സജീവമായിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു





