Kannur
HomeNews

18,000 കെട്ട് ദിനേശ് ബീഡി പിടിച്ചെടുത്തു; വ്യാജ ദിനേശ് ബീഡിയിലൂടെ കോടീശ്വരനായ താമരശ്ശേരി സ്വദേശി ഒളിവില്‍..

29 Jul 20191 മിനിറ്റ് വായന
18,000 കെട്ട് ദിനേശ് ബീഡി പിടിച്ചെടുത്തു; വ്യാജ ദിനേശ് ബീഡിയിലൂടെ കോടീശ്വരനായ താമരശ്ശേരി സ്വദേശി ഒളിവില്‍..




വ്യാജ ദിനേശ് ബീഡി വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെ കേന്ദ്രീകരിച്ച് നടന്ന അനേഷണത്തില്‍ കൊയിലാണ്ടിയില്‍ നടന്ന പരിശോധനയില്‍ 18,000 കെട്ട് ദിനേശ് ബീഡിയും ലേബലും പിടിച്ചെടുത്തു. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന താമരശ്ശേരി തച്ചംപൊയിലിലെ പുതിയാറമ്പത്ത് ഹൗസില്‍ ഒ.പി മുഹമ്മദ് കോയ (60) പോലീസിനെ കണ്ട് ഓടിയൊളിച്ചു. 

കേരളത്തിലെ ഏറ്റവും വലിയ വ്യാജ ദിനേശ് ബീഡി നിര്‍മ്മാണ സംഘത്തിലെ പ്രധാനിയാണ് മുഹമ്മദ് കോയ. ഇയാള്‍ക്ക് ഉന്നതങ്ങളില്‍ ഉള്‍പ്പെടെ വലിയ ബന്ധമുള്ളയാളാണ്. മകന്‍ കോളേജ് പ്രൊഫസറും മകള്‍ ഡോക്ടറുമാണ്. നിരവധി വാഹനങ്ങളാണ് ഇയാള്‍ക്കായി ബീഡികളുമായി കേരളത്തില്‍ ഓടുന്നത്. കോടികളാണ് ഇത്തരം വ്യാജ ബീഡിയിലൂടെ ഇയാള്‍ സമ്പാദിച്ചിരിക്കുന്നത്. 

ഇന്നു രാവിലെ 7.30 ഓടെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടിയിലെ മുഹമ്മദ് കോയയുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലാവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വിവിധ കെട്ടുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബീഡികള്‍..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക