Kannur
കാലം മായ്ക്കാത്ത ചുവരെഴുത്ത്..
19 Mar 20191 മിനിറ്റ് വായന

1977 ല്‍ കുമ്മായവും നീല ചായവും പൂശി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ചുമരെഴുത്താണ് ചെറുകുന്ന് കൊവ്വപ്പുറത്തെ ചുമരില്‍ ഇന്നും മായാതെ തെളിഞ്ഞു നില്‍ക്കുന്നത്..
കുമ്മായവും ചായവും കലക്കുന്നതോടൊപ്പം ഉന്ന മുരിക്കിന്റെ തോല്‍ ചെത്തി ഇടിച്ചു അതിന്റെ പശയും ചേര്‍ക്കും ഇതാണ് ഇങ്ങനെ 42 വര്‍ഷത്തിന് ശേഷവും മായാതെ നില്‍ക്കാന്‍ കാരണം. ഓട് മേഞ്ഞ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ ചുമരില്‍ ഏറെ സാഹസപ്പെട്ടാണ് ചുമരെഴുത്തു നടത്തിയതെന്ന് വ്യക്തം..
സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി അഞ്ചാം നിയമസഭയിലേക്ക് അഴീക്കോട് അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ച ചടയന്‍ ഗോവിന്ദനും കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഒ.ഭരതനും വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചുള്ള ചുമരെഴുത്താണ് ഇന്നും മായാത്ത മുദ്രയായി തെളിഞ്ഞു നില്‍ക്കുന്നത്..
പാർലമെന്റ് മണ്ഡലത്തിലേക്കുള്ള ഒ ഭരതനു വേണ്ടി വോട്ടഭ്യർഥിച്ചുള്ള ചുവരഴുത്താണ് ഇന്നും മായാതെ നിൽക്കുന്നത്. ചടയൻ മുസ്ലിം ലീഗിലെ സി സി അബ്ദുൾ ഹാലിമിനെ 5,836 വോട്ടിന് പരാജയപ്പെടുത്തിയാണ് വിജയിക്കൊടി പാറിച്ചത്. ഒ ഭരതൻ സിപിഐയിലെ സി കെ ചന്ദ്രപ്പനോടായിരുന്നു മത്സരിച്ചത്. ചന്ദ്രപ്പനായിരുന്നു ജയം..





