Kannur
HomeNews

കെ എസ് യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെയും ശുഹൈബ് ബ്രിഗേഡ്‌സിന്റെയും നേതൃത്വത്തിൽ പഴശ്ശിരാജാ സ്പെഷ്യൽ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കും, മട്ടന്നൂർ ഗവ.ഹോസ്പിറ്റലിലെ രോഗികൾക്കും ഉച്ച ഭക്ഷണം നല്കി.

14 Feb 20191 മിനിറ്റ് വായന
കെ എസ് യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെയും ശുഹൈബ് ബ്രിഗേഡ്‌സിന്റെയും നേതൃത്വത്തിൽ പഴശ്ശിരാജാ സ്പെഷ്യൽ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കും, മട്ടന്നൂർ ഗവ.ഹോസ്പിറ്റലിലെ രോഗികൾക്കും ഉച്ച ഭക്ഷണം നല്കി.

മട്ടന്നൂർ: യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബ് എടയന്നൂരിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനത്തിൽ കെ എസ് യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെയും ശുഹൈബ് ബ്രിഗേഡ്‌സിന്റെയും നേതൃത്വത്തിൽ പഴശ്ശിരാജാ സ്പെഷ്യൽ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കും, മട്ടന്നൂർ ഗവ.ഹോസ്പിറ്റലിലെ രോഗികൾക്കും ഉച്ച ഭക്ഷണം നല്കി. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദ് ഉദ്ഘാടനം ചെയ്തു. ശുഹൈബ് നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുമെന്ന് ഉദ്ഘാടനം ചെയ്ത് ഫർസിൻ മജീദ് പറഞ്ഞു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിനീഷ് ചുള്ളിയാൻ, അസറുദ്ദീൻ തില്ലങ്കേരി, ഹർഷദ് വേങ്ങാട്, സൽമാനുൽ ഫാരിസ്, അശ്വിൻ മട്ടന്നൂർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക