Kannur
കാണാതായ വീട്ടമ്മയെ വളപട്ടണം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
13 Feb 20191 മിനിറ്റ് വായന

പാപ്പിനിശേരി: കാണാതായ വീട്ടമ്മയെ വളപട്ടണം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാപ്പിനിശേരി മേല്‍പ്പാലത്തിനു സമീപത്തെ കദീഖ മന്‍സിലില്‍ ഹയറുന്നീസ (48) യെയാണ് ഇന്നലെ രാവിലെ വളപട്ടണം പുഴയിലെ വള്ളുവന്‍ കടവിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു.തിങ്കളാഴ്ച അര്‍ധരാത്രിയോടെ വളപട്ടണം പാലത്തില്‍ നിന്നും മീന്‍ പിടിക്കുന്നവര്‍ ഒരു മൃതദേഹം ഒഴുകി പോകുന്നത് കണ്ടതായി പറഞ്ഞിരുന്നു.
വളപട്ടണം പോലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. പാപ്പിനിശേരിയിലെ പരേതനായ ഹമീദിന്‍റെ മകളാണ് മരിച്ച ഹയറുന്നീസ. സഹോദരങ്ങള്‍: കോയ, കരീം, സിദ്ദിഖ്, ഹസീന, റിയാനത്ത്. റഹ് മത്ത്.





