Kannur
ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മൂന്ന് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്‍ വിജയം
15 Feb 20191 മിനിറ്റ് വായന

കണ്ണൂർ: ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മൂന്ന് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ വിജയം ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റിയിലെ കാവുമ്പായി,കല്ല്യാശേരി പഞ്ചായത്തിലെ വെള്ളാഞ്ചിറ,കീഴല്ലൂര്‍ പഞ്ചായത്തിലെ കുമ്മാനം എന്നീ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.ഷുഹൈബ്,ഷുക്കൂര്‍ കേസുകളുടേയും മറ്റും പേര് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാുള്ള യു ഡി എഫ് നീക്കം പരാജയപ്പെട്ടു. എല്ലായിടത്തും എല്‍ ഡി എഫിന് ഭൂരിപക്ഷം വര്‍ദ്ധിച്ചു. ഇടതുപക്ഷത്തിന് അനുകൂലമായാണ് ജനങ്ങള്‍ ചിന്തിക്കുന്നത് എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു
ശ്രീകണ്ഠപുരം നഗരസഭയിലെ കാവുമ്പായി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്തി. സി പി എമ്മിലെ ഇ രാജന്‍ 245 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആകെ പോള്‍ ചെയ്ത 585 വോട്ടില്‍ ഇ രാജന് 415 വോട്ടും കോണ്‍ഗ്രസിലെ ടി മാധവന് 170 വോട്ടും ലഭിച്ചു.
പട്ടികജാതി സംവരണ വാര്‍ഡായ ഇവിടെ കൗണ്‍സിലറായിരുന്ന എല്‍ ഡി എഫിലെ എം കോരന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെഞ്ഞെടുപ്പ് നടന്നത്. കോരന്‍ 182 വോട്ടിനാണ് വിജയിച്ചിരുന്നത്. യു ഡി എഫാണ് നഗരസഭ ഭരിക്കുന്നത്. കോണ്‍ഗ്രസ് 13, മുസ്‌ലിം ലീഗ് 1, കോണ്‍ഗ്രസ് സ്വതന്ത്രന്‍ 2, ലീഗ് സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് യു ഡി എഫിലെ കക്ഷിനില. ഉപതെരഞ്ഞെടുപ്പ് വിജയിച്ചതോടെ സി പി എമ്മിന് ഇപ്പോള്‍ 13 സീറ്റായി. തെരഞ്ഞെടുപ്പ് ഫലം നഗരസഭ ഭരണത്തെ സ്വാധീനിക്കില്ല.





