Kannur
HomeNews

മ​ട്ട​ന്നൂ​ര്‍ കു​ഴി​ക്ക​ലി​ല്‍ ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടു​കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ;ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ള്‍

16 Feb 20191 മിനിറ്റ് വായന
മ​ട്ട​ന്നൂ​ര്‍ കു​ഴി​ക്ക​ലി​ല്‍ ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടു​കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ;ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ള്‍


മട്ടന്നൂര്‍: മട്ടന്നൂര്‍ കുഴിക്കലില്‍ ആള്‍ത്താമസമില്ലാത്ത വീട്ടുകിണറ്റില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍. കുഴിക്കല്‍ ശില്പ നിവാസില്‍ പദ്മനാഭന്‍ -പദ്മിനി ദമ്ബതികളുടെ മകന്‍ ശ്യാംകുമാറി (26) നെയാണ് മരിച്ചനിലയില്‍ കണ്ടത്. 
കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് വലിയവീട്ടില്‍ ഭഗവതി ക്ഷേത്രത്തിനു സമീപത്തുള്ള ആള്‍ത്താമസമില്ലാത്ത വീട്ടുകിണറ്റില്‍ ശ്യാംകുമാറിനെ മരിച്ചനിലയില്‍ കാണുന്നത്. ക്ഷേത്രത്തില്‍നിന്ന് 300 മീറ്റര്‍ അകലെയുള്ള വീട്ടുകിണറില്‍ ശ്യാംകുമാര്‍ വീഴാനുണ്ടായ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച്‌ ശ്യാംകുമാറിന്‍റെ സഹോദരീഭര്‍ത്താവ് ബ്ലാത്തൂരിലെ സി.സന്തോഷ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ശ്യാംകുമാറിന്‍റെ മൃതദേഹം കിണറ്റില്‍ കണ്ട തലേദിവസം കുഴിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവസ്ഥലത്ത് ശ്യാംകുമാറിനെ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടിരുന്നതായും ക്ഷേത്രത്തിലെത്തിയ പോലീസുകാരെ കണ്ട് ശ്യാംകുമാറും സുഹൃത്തുക്കളും ഓടിയതായും നാട്ടില്‍ പ്രചാരണമുണ്ട്. ഓടുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍വീണു മരിച്ചതാകാമെന്നായിരുന്നു നിഗമനം. എന്നാല്‍ പോലീസിനെ കണ്ട് ഓടിയതിനുശേഷവും ബന്ധുക്കള്‍ ശ്യാംകുമാറിനെ കണ്ടിരുന്നതായി പറയുന്നു. 
ശ്യാംകുമാര്‍ മരിച്ചുകിടന്ന കിണറിനോടു ചേര്‍ന്ന് ശ്യാംകുമാറിന്‍റെ സുഹൃത്തിന്‍റെ ഒരു ജോഡി ചെരുപ്പ് കണ്ടെത്തിയിരുന്നു.

പോലീസ് വരുന്നതിനുമുമ്ബ് ചെരുപ്പ് ഇവിടെനിന്ന് നീക്കംചെയ്തതായും ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു. അന്വേഷണം നടത്തി സംഭവത്തിനു പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അന്വേഷണം ശരിയായവിധത്തില്‍ നടത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും വീട്ടുകാര്‍ പറഞ്ഞു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരികയാണ്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക