Kannur
HomeNews

തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

13 Feb 20191 മിനിറ്റ് വായന
തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : പെരുംതേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. തൊമരക്കാട്ടെ തട്ടാപ്പറമ്ബില്‍ ജോസഫ്(65)ആണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തട്ടാപ്പറമ്ബില്‍ ദേവസ്യ, മാളിയേക്കല്‍ ഏലിയാമ്മ, തട്ടാപ്പറമ്ബില്‍ മിനി എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കരുവാഞ്ചിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന ജോസഫിനെ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ജോസഫിന്റെ നിലവിളി കേട്ട് ഓടിയെത്തിയവരെയും തേനീച്ച ആക്രമിച്ചു. റോസമ്മയാണ് ജോസഫിന്റെ ഭാര്യ. ബീന, ബിജു, വിനു എന്നിവരാണ് മക്കള്‍. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നു മണിക്ക് ഉദയഗിരി സെന്റ് മേരീസ് ദേവാലയത്തില്‍.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക