Kannur
പരിയാരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിണറ്റില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെത്തി.
14 Feb 20191 മിനിറ്റ് വായന

കണ്ണൂര്‍:പരിയാരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിണറ്റില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെത്തി. ശുചീകരണ പ്രവര്‍ത്തികള്‍ക്കായി കിണറ്റിലിറങ്ങിയ തൊഴിലാളികളാണ് ആയുധങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ പി.എച്ച്.സി അധികൃതര്‍ പരിയാരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കിണറ്റില്‍ നിന്നും 3 വടിവാളുകള്‍ പോലീസ് കണ്ടെത്തി. ലോക്സഭാതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ആയുധങ്ങള്‍ കണ്ടെത്തിയത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. അടുത്തിടെ കണ്ണൂരില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ആയുധങ്ങളാണോ എന്ന് സാധൂകരിക്കുന്നതിനായി ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് പറഞ്ഞു.





