Kannur
HomeNews

ഇ​രി​ക്കൂ​റി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ ബൈ​ക്ക് ത​ട​ഞ്ഞ് നി​ര്‍​ത്തി മ​ര്‍​ദി​ച്ചു.

16 Feb 20191 മിനിറ്റ് വായന
ഇ​രി​ക്കൂ​റി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ ബൈ​ക്ക് ത​ട​ഞ്ഞ് നി​ര്‍​ത്തി മ​ര്‍​ദി​ച്ചു.

ശ്രീകണ്ഠപുരം: ഇരിക്കൂറില്‍ സിപിഎം പ്രവര്‍ത്തകനെ ബൈക്ക് തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചു. ബൈക്ക് അടിച്ച്‌ തകര്‍ത്തു. ഇരിക്കൂര്‍ മുജാഹിദ് പള്ളിക്ക് സമീപം പള്ളിപ്പാത്ത് അയൂബി (48) നാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രി 9.30 ഓടെ കമാലിയ സ്കൂളിന് സമീപമായിരുന്നു സംഭവം. സംസ്ഥാന സര്‍ക്കാരിനനുകൂലമായി ഫേസ് ബുക്കില്‍ പോസ്റ്റിട്ടത് ചോദ്യം ചെയ്ത് മര്‍ദിക്കുകയായിരുന്നുവെന്ന് പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അയൂബ് അടുത്തിടെയാണ് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആസിഫിനെതിരേ ഇരിക്കൂര്‍ പോലീസ് കേസെടുത്തു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക