Kannur
HomeNews

പാപ്പിനിശ്ശേരിയില്‍ ആയുധശേഖരം പിടികൂടി..

19 Feb 20191 മിനിറ്റ് വായന
പാപ്പിനിശ്ശേരിയില്‍ ആയുധശേഖരം പിടികൂടി..
പിലാത്തറ- പാപ്പിനിശ്ശേരി കെഎസ്ടിപി റോഡില്‍ ഹാജി റോഡ് മേല്‍പ്പാലത്തിനടിയിലെ അവസാന തൂണിനടിയില്‍ ഒളിപ്പിച്ച് വച്ച നിലയില്‍ അഞ്ച് വടിവാളുകളും അഞ്ച് ഇരുമ്പ് ദണ്ഡുകളും പിടികൂടി. വളപട്ടണം ഇന്‍സ്‌പെക്ടര്‍ എം കൃഷ്ണനും സംഘവുമാണ് ആയുധശേഖരം പിടികൂടിയത്..

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആക്രമങ്ങളുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ് നടത്തുന്ന പരിശോധനക്കിടെ ഇത്രയും വലിയ ആയുധങ്ങള്‍ പിടികൂടിയത് ആശങ്കയുളവാക്കുന്നുണ്ട്..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക