Kannur
വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഇരിട്ടി കേളകത്ത് മൗനജാഥ
15 Feb 20191 മിനിറ്റ് വായന

ഇരിട്ടി:കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ബലിയർപ്പിച്ചു കൊണ്ട് കേളകം ടൗണിൽ മൗനജാഥ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിലാണ് ടൗണിലെ വ്യാപാരികളെയും ജനങ്ങളെയും അണിനിരത്തി മൗനജാഥ നടത്തിയത്. ജില്ലാ വൈസ് പ്രസിഡണ്ട് പൗലോസ് കൊല്ലുവേലിൽ, മേഖല പ്രസിഡണ്ട് ടോമി വാളു വെട്ടിക്കൽ, ജോസഫ് പാറയ്ക്കൽ, ഈശ്വരപ്രസാദ്, വർഗീസ് കാടായം,വി.ആർ ഗിരീഷ്, ഷാജി ജേക്കബ് തുടങ്ങിയ വർ നേത്രത്വം നൽകി





