Kannur
മാതൃഭൂമി ന്യൂസ് കാമറാമാന്‍ പ്രതീഷ് ബൈക്കപകടത്തില്‍ മരിച്ചു.
12 Feb 20191 മിനിറ്റ് വായന

തളിപ്പറമ്പ്: മാതൃഭൂമി ന്യൂസ് കാമറാമാന്‍ പ്രതീഷ് വെള്ളിക്കീല്‍(36) ബൈക്കപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി കണ്ണൂരില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ തളിപ്പറമ്പ് ഭാഗത്തുള്ള വീട്ടിലേക്ക് പോവുന്നതിനിടെ വളപട്ടണത്താണ് അപകടം.ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം കണ്ണൂര്‍ എകെജി സഹകരണാശുപത്രി മോര്‍ച്ചറിയില്‍. മരണത്തെ തുടര്‍ന്ന് ഇന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാര്‍ത്താസമ്മേളനം മാറ്റിവച്ചതായി അറിയിച്ചു





