Kannur
പച്ചക്കറി കടയിൽ സാധനം വാങ്ങാൻ എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കടയുടമക്കെതിരെ കേസെടുത്തു..
26 Feb 20191 മിനിറ്റ് വായന

ഇരിക്കൂറിൽ പടിയൂരിൽ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കടയുടമക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പടിയൂര്‍ പുലിക്കോട് ടൗണിലെ പച്ചക്കറി കണ്ണന്‍ (50) എന്നയാള്‍ക്കെതിരെയാണ് ഇരിക്കൂര്‍ പോലീസ് കേസെടുത്തത്..
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പന്ത്രണ്ട് കാരിയെ കയ്യില്‍ പിടിച്ച് ബലമായി കടയുടെ അകത്തേക്ക് കൊണ്ടു പോകുകയായിരുന്നു..
ഭയന്ന് വിറച്ച പെണ്‍കുട്ടി കുതറി രക്ഷപ്പെട്ട് വീട്ടിലെത്തി ഇക്കാര്യം അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോലിസ് കേസെടുക്കുകയായിരുന്നു..





