Kannur
കശ്മീർ ഭീകരാക്രമത്തിൽ കൊല്ലപ്പെട്ട സൈനികരെ അനുസ്മരിച്ച് കെ എസ് യു മട്ടന്നൂരിൽ അനുസ്മരണ ദീപം തെളിയിച്ചു
15 Feb 20191 മിനിറ്റ് വായന

മട്ടന്നൂർ :പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹം ദില്ലി വിമാനത്താവളത്തില്‍ എത്തിച്ചു.കശ്മീരിൽ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലികളർപ്പിച്ച്
കെ എസ് യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ ബസ്സ് സ്റ്റാന്റ് പരിസരത്ത് അനുസ്മരണ ദീപം തെളിച്ചു. കോൺഗ്രസ്സ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് എ.കെ.രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, അശ്വിൻ മട്ടന്നൂർ, ജിബിൻ കൊതേരി, ബിലാൽ ഇരിക്കൂർ, അഷ്റഫ് എളമ്പാറ, അമൽ നാടുവനാട്, വൈഷ്ണവ് മരുതായി, ആദർശ് കൊതേരി തുടങ്ങിയവർ നേതൃത്വം നല്കി.





