Kannur
മമ്പറം കോട്ടം ശ്രീ ആലക്കണ്ടി മുടുപ്പിലായി ഭഗവതി ക്ഷേത്രം തിറ മഹോത്സവം ഫിബ്രവരി 8, 9, 10 എന്നീ ദിവസങ്ങളിൽ
5 Feb 20191 മിനിറ്റ് വായന

മമ്പറം: കോട്ടം ശ്രീ ആലക്കണ്ടി മുടുപ്പിലായി ഭഗവതി ക്ഷേത്രം തിറ മഹോത്സവം ഫിബ്രവരി 8, 9, 10 ( 1194 മകരം 25,26,27) വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു . ഫിബ്രവരി 8 വെള്ളിയാഴ്ച രാവിലെ 7.45 നും 8.45നും ഇടയിൽ കൊടിയേറ്റം വൈകിട്ട് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം . ഫിബ്രവരി 9 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് മൊത കലശം, വഴി കലശം വരവ് തുടർന്ന് വിവിധ തെയ്യങ്ങൾ രാത്രി 10 മണിക്ക് ദേശവാസികളുടെ കാഴ്ച കലശം വരവ് ഫിബ്രവരി 10 ഞാറാഴ്ച രാവിലെ അങ്കക്കാരൻ തെയ്യത്തിന്റെ ദേശ സന്ദർശനം . 10 മണിക്ക് ഭഗവതിയുടെ ഒടകെട്ടിപാച്ചൽ തുടന്ന് ശ്രീപാർവ്വതിയുടെ തിരുമുടി .ഉത്സവ ദിവസങ്ങളിൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ്.





