Kannur
HomeNews

കണ്ണൂരില്‍ നിന്നും കൊച്ചിക്കും ദിവസവും രണ്ട് സര്‍വീസുകള്‍; ടിക്കറ്റ് നിരക്ക് 1497 രൂപ; തിരുവനന്തപുരത്തേക്ക് ദിവസവും ഓരോ സര്‍വീസ് നടത്തുന്നത് 2240 രൂപാ നിരക്കില്‍

4 Feb 20191 മിനിറ്റ് വായന
കണ്ണൂരില്‍ നിന്നും കൊച്ചിക്കും ദിവസവും രണ്ട് സര്‍വീസുകള്‍; ടിക്കറ്റ് നിരക്ക് 1497 രൂപ; തിരുവനന്തപുരത്തേക്ക് ദിവസവും ഓരോ സര്‍വീസ് നടത്തുന്നത് 2240 രൂപാ നിരക്കില്‍
മട്ടന്നൂര്‍: മലയാളികള്‍ക്ക് പ്രത്യേകിച്ച്‌ മലബാറുകാര്‍ക്ക് ഏറെ ആഹ്ലാദം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വരുന്നത്. ഇവിടെ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിക്കും ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ ആരംഭിക്കുകയാണ്. മാര്‍ച്ച്‌ 31 മുതല്‍ സര്‍വീസ് തുടങ്ങുമെന്നാണ് വിവരം. ഇതിനായുള്ള പ്രത്യേക ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. സമ്മര്‍ ഷെഡ്യുളില്‍ പെടുത്തിയാണ് സര്‍വീസ് നടത്തുന്നത്.
ദിവസവും കൊച്ചിയിലേക്ക് രണ്ട് സര്‍വീസുണ്ടാകും. തിരുവനന്തപുരത്തേക്ക് പ്രതിദിനം ഒരു സര്‍വീസാണുള്ളത്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിമാന സര്‍വീസ് ആരംഭിക്കണമെന്ന നിരന്തരമായി ആവശ്യമുയര്‍ന്നിരുന്നു.രാവിലെ 7.50ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനം 8.45ന് കൊച്ചിയിലെത്തും. തിരികെ 11.45ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് 12.45ന് കണ്ണൂരിലെത്തും.
വൈകീട്ട് 5.15ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 6.10ന് കൊച്ചിയിലെത്തും. തിരികെ രാത്രി 8.40ന് പുറപ്പെട്ട് 9.40ന് കണ്ണൂരിലെത്തും. 1497 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്ക് ഉച്ചയ്ക്ക് 1.05ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 2.25ന് അവിടെയെത്തും. 2.45 ന് തിരികെ കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനം 4.10 ന് കണ്ണൂരിലെത്തിച്ചേരും. 2240രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക