Kannur
ഫാൻസി നോട്ട് നൽകി ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ചു; 100 രൂപ പുതിയതായി ഇറങ്ങിയതിനാൽ തിരിച്ചറിയാനായില്ലെന്ന് ലോട്ടറിക്കാരൻ
4 Feb 20191 മിനിറ്റ് വായന

ശ്രീകണ്ഠപുരം: ഫാൻസി നോട്ട് നൽകി ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ചതായി പരാതി. ശ്രീകണ്ഠപുരം ടൗണിലെ ലോട്ടറി വിൽപനക്കാരൻ ചെങ്ങളായി അരിമ്പ്ര സ്വദേശി നിഥിനാണ് തട്ടിപ്പിനിരയായത്. കേരള സർക്കാറിന്‍റെ 40 രൂപയുടെ കാരുണ്യ ലോട്ടറി വാങ്ങിയ 55 കാരനായ മധ്യവയസ്കൻ 100 രൂപയുടെ ഫാൻസി നോട്ട് നൽകുകയായിരുന്നുവെന്ന് നിധിൻ പറയുന്നു.അടുത്തിടെ പുറത്തിറങ്ങിയ നോട്ടായതിനാൽ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് നിധിൻ പറയുന്നു. ഇയാൾക്ക് ബാക്കി തുകയും നൽകിയ നിഥിൻ പിന്നീട് ബസ് സ്റ്റാൻഡിലെ ലോട്ടറി സ്റ്റാളിൽ ബാക്കി ലോട്ടറിയും പണവും തിരിച്ചേൽപിക്കാനെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി വ്യക്തമായത്.





