Kannur
HomeNews

വിമാനത്താവളത്തിനു പിന്നാലെ മട്ടന്നൂരില്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വരുന്നു: ചിലവ് 49.15 കോടി രൂപ

31 Jan 20191 മിനിറ്റ് വായന
വിമാനത്താവളത്തിനു പിന്നാലെ മട്ടന്നൂരില്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വരുന്നു: ചിലവ് 49.15 കോടി രൂപ
മട്ടന്നൂര്‍: വിമാനത്താവളത്തിനു പിന്നാലെ വികസനക്കുതിപ്പില്‍ മട്ടന്നൂര്‍. വിമാനത്താവളത്തിന്‌റെ വരവോടെ വികസന കുതിപ്പ് തുടരുന്ന മട്ടന്നൂരില്‍ സ്‌പെഷാലിറ്റി ആശുപത്രി വരികയാണ്. 49.15 കോടി രൂപ.ാണ് ഇതിന്റെ ചിലവ് പ്രതീക്ഷിക്കുന്നത്. കുടക് മട്ടന്നൂര്‍ അന്തര്‍സംസ്ഥാനപാതയ്ക്കരികില്‍ ആണ് ആശുപത്രി സ്ഥാപിക്കുക. ഇതിനായുള്ള സര്‍ക്കാര്‍ നടപടി പൂര്‍ത്തിയായി. പഴശി ജലസേചന വകുപ്പ് ആരോഗ്യവകുപ്പിന് വിട്ട് നല്‍കിയ മൂന്നേക്കര്‍ സ്ഥലത്താണ് ആശുപത്രി സ്ഥാപിക്കുക.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക