Information
മാട്ടൂലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
16 Apr 20261 മിനിറ്റ് വായന

മാട്ടൂൽ മടക്കരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടൂൽ മടക്കര സ്വദേശി നിഖിൽ പണ്ണേരിയെയാണ് (36) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മടക്കര മുനമ്പ് റോഡിന് സമീപത്തെ പരേതരായ മുണ്ടോൻ അശോകൻ്റെയും പണ്ണേരി കല്ല്യാണിയുടെയും മകനാണ്. സഹോദരൻ: രഖിൽ. പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.





