Information
വയോജനങ്ങളെ ചേർത്ത് പിടിച്ച് നരിക്കോട് നവോദയ ഗ്രന്ഥാലയം
14 Apr 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
നരിക്കോട്: ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടേയും പ്രതീകമായ വിഷുവോടനുബന്ധിച്ച് നരിക്കോട് നവോദയ ഗ്രന്ഥാലയം പ്രവർത്തകർ, ഗ്രന്ഥാലയ പരിധിയിലുള്ള മുപ്പത്തിയഞ്ചോളം വയോജനങ്ങളെ, വീടുകളിലെത്തി വിഷുക്കോടിയുംകൈ നീട്ടവും നൽകി ആദരിച്ചു.
ഒറ്റപ്പെടലുകളും പ്രയാസങ്ങളുമനുഭവിച്ച് വീടുകളിൽ കഴിയുന്ന വയോധികർക്ക് അൽപമൊരു ആശ്വാസം പകരുന്ന പുതുമയാർന്ന ഈ പരിപാടി, ഗ്രന്ഥാലയം രക്ഷാധികാരി പി.വി.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.
കുന്നൂൽ പത്മനാഭൻ ,ടി.വി.ഗോപിനാഥൻ, ബാബു മാഷ്, സൂരജ് സുരേന്ദ്രൻ, ഒ.വി.അജേഷ്, ഗിരീഷ് തിടിൽ, കെ.സി.ശിവദാസൻ തുടങ്ങിയവർ നേതൃത്വം നൽകി.വയോജനങ്ങളെ ചേർത്ത് പിടിച്ച് നവോദയ ഗ്രന്ഥാലയം.





