Information
HomeNews

പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

6 Mar 20261 മിനിറ്റ് വായന
പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

 


തിരുവനന്തപുരം: എസ്എസ്എല്‍സിക്ക്‌ പിന്നാലെ സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 9.30നാണ് പരീക്ഷകൾ ആരംഭിക്കുക. ഇന്ന് ഫിസിക്സ്, സോഷ്യോളജി, ആന്ത്രപോളജി വിഷയങ്ങളിലാണ് പരീക്ഷ.

വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ അടക്കം 4,79,263 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 1977 കേന്ദ്രങ്ങൾ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി സജ്ജമാക്കിയിട്ടുണ്ട്. മെയ് 22 നാണ് ഫലപ്രഖ്യാപനം.

എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. പൊതുവേ ചോദ്യപേപ്പറുകൾ എളുപ്പമായിരുന്നു എന്നാണ് വിദ്യാർഥികൾ പ്രതികരിച്ചത്.

 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക