Information
HomeNews

കണ്ണൂർ :വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു

9 Mar 20261 മിനിറ്റ് വായന
കണ്ണൂർ :വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു


മട്ടന്നൂർ :മട്ടന്നൂർ നടുവനാട് ടൗണിന് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി അന്തരിച്ചു. 

തലച്ചങ്ങാട്ടെ ശിവസൂര്യയിൽ പി. രാജേഷ് - റിജിഷ ദമ്പതികളുടെ മകൾ ഇലാന രാജേഷ് ആണ് മരണപ്പെട്ടത്.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു നടുവനാട് ടൗണിന് സമീപത്ത് വെച്ച് ഇലാനയ്ക്ക് അപകടം സംഭവിച്ചത്. 

അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകി വരികയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

നടുവനാട് എൽ.പി. സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയാണ് ഇലാന.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക