Information
HomeNews

പാമ്പുകളുടെ ഇണചേരൽ കാലം ആണിത്. പുറത്ത് ഇറങ്ങുമ്പോഴും വീട്ടിൽ ഇരിക്കുമ്പോഴുമൊക്കെ കരുതലാകാം

10 Oct 20251 മിനിറ്റ് വായന
പാമ്പുകളുടെ ഇണചേരൽ കാലം ആണിത്. പുറത്ത് ഇറങ്ങുമ്പോഴും വീട്ടിൽ ഇരിക്കുമ്പോഴുമൊക്കെ കരുതലാകാം

 

പാമ്പുകളുടെ ഇണചേരൽ കാലമായ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് 70 ശതമാനത്തിൽ അധികം പാമ്പുകടി മരണങ്ങളും ഉണ്ടാകുന്നത്. 2024-ൽ 30 പേർ മരിച്ചതിൽ 22 പേരും ഒക്ടോബർ- ഡിസംബർ കാലയളവിലാണ് മരിച്ചത്.

ഈ വർഷം ഒക്ടോബർ ആദ്യവാരം വരെ 14 പാമ്പുകടി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സാധാരണ ജനവാസ മേഖലകളിൽ സുരക്ഷിതരായി ജീവിക്കുന്നവരാണ് പാമ്പുകൾ.

എന്നാൽ ഇണയെ തേടിയുള്ള യാത്രകളിൽ മുന്നിൽപ്പെടാനും കടിയേൽക്കാനുമുള്ള സാധ്യത ഏറെയാണ്.

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ഇണചേരൽ കാലം പലപ്പോഴും ഫെബ്രുവരി വരെ നീളും. സാധാരണയ്ക്ക് വിപരീതമായി ഇക്കാലയളവിൽ പാമ്പുകൾ പതിവിലധികം രൂക്ഷസ്വഭാവം കാട്ടാറുണ്ട്.

പെൺപാമ്പുകൾ പുറപ്പെടുവിക്കുന്ന ഫിറോമോണുകളിൽ ആകൃഷ്ടരായാണ് ആൺ പാമ്പുകൾ അവയെ തേടി ഇറങ്ങുന്നത്. പലയിടത്ത് നിന്ന് ആൺ പാമ്പുകൾ ഒരിടത്ത് എത്തിച്ചേരുകയും ഇണചേരൽ അവകാശത്തിനായി പോരടിക്കുകയും ചെയ്യും.

കെട്ടിടങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കാം. പാമ്പ് കടിയേറ്റാൽ ഉടൻ ലഭിക്കുന്ന കൃത്യമായ ചികിത്സയിലൂടെ പരിക്ക് ഭേദമാക്കാം.

ചികിത്സ നൽകുന്നതിൽ വരുത്തുന്ന കാലതാമസമാണ് ഏറിയ പങ്ക് കേസുകളിലും മരണത്തിന് ഇടയാക്കുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക