Information
HomeNews

ശുചിത്വ മിഷനില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു; ആർക്കൊക്കെ അപേക്ഷിക്കാം? വിശദവിവരങ്ങള്‍ ഇതാ ....

29 Oct 20251 മിനിറ്റ് വായന
ശുചിത്വ മിഷനില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു; ആർക്കൊക്കെ അപേക്ഷിക്കാം? വിശദവിവരങ്ങള്‍ ഇതാ ....

 


തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ശുചിത്വ മിഷനില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് തല സ്ഥലമാന മാപ്പുകള്‍ തയ്യാറാക്കുന്നതിനായാണ് ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ ദിവനവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നത്.

തസ്തികയിലേക്ക് ബി ടെക്കും ഓട്ടോ കാഡ് അല്ലെങ്കില്‍ ക്യൂ.ജി.ഐ.എസ് എന്നിവയിലുള്ള പ്രവര്‍ത്തി പരിചയവും യോഗ്യതയായുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 35 വയസ്സ് ആണ് പ്രായപരിധി.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, എക്‌സ്പീരിയന്‍സ്, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 3ന് രാവിലെ 9.45ന് തിരുവനന്തപുരം പബ്ലിക് ഓഫീസിലുള്ള സ്റ്റേറ്റ് ശുചിത്വ മിഷന്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ www.suchitwamission.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക