Information
HomeNews

എസ്‌എസ്‌എല്‍സി - ഹയര്‍ സെക്കൻഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു

29 Oct 20251 മിനിറ്റ് വായന
എസ്‌എസ്‌എല്‍സി - ഹയര്‍ സെക്കൻഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു

 


എസ്‌എസ്‌എല്‍സി - ഹയര്‍ സെക്കൻഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ച്‌ മന്ത്രി വി ശിവൻകുട്ടി. എസ്‌എസ്‌എല്‍സി പരീക്ഷകള്‍ 2026 മാർച്ച്‌ 5ന് ആരംഭിച്ച്‌ 30ന് അവസാനിക്കും.


പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും. ഫലപ്രഖ്യാപനം മെയ് 8ന് ആണ്.ഐടി മോഡല്‍ പരീക്ഷകള്‍ –

 ജനുവരി 12 മുതല്‍ 29 വരെ

SSLC മോഡല്‍ പരീക്ഷ

– ഫെബ്രുവരി 16 മുതല്‍ ആരംഭിക്കും

പ്ലസ് വണ്‍ പൊതു പരീക്ഷ

– മാർച്ച്‌ 5 മുതല്‍ 27 വരെ

പൊതു പരീക്ഷ

മുവായിരത്തോളം കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തും. ഗള്‍ഫ് മേഖലയില്‍ ഏ‍ഴ് കേന്ദ്രങ്ങളാണുള്ളത്. പ്ലസ് ടു പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും. മൂല്യം നിർണയം ഏപ്രില്‍ 6ന് ആരംഭിക്കും. പ്ലസ് വണ്‍ പ്ലസ് ടു പരീക്ഷകള്‍ ഏകദേശം ഒൻപത് ലക്ഷം വിദ്യാർത്ഥികളാണ് എഴുതുന്നത്. പരീക്ഷ സംബന്ധിച്ചുള്ള വിജ്ഞാപനം അടുത്ത ദിവസം പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക