Information
HomeNews

മന്നം ജയന്തിയും പെസഹാ വ്യാഴവും അവധികളുടെ പട്ടികയിൽ; 2026ലെ എല്ലാ അവധി ദിവസങ്ങളും ഒറ്റനോട്ടത്തിൽ

30 Oct 20251 മിനിറ്റ് വായന
മന്നം ജയന്തിയും പെസഹാ വ്യാഴവും അവധികളുടെ പട്ടികയിൽ; 2026ലെ എല്ലാ അവധി ദിവസങ്ങളും ഒറ്റനോട്ടത്തിൽ




അടുത്ത വർഷത്തെ പൊതു അവധിദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട്‌ പ്രകാരമുള്ള അവധികളുടെ പട്ടികയിൽ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉൾപ്പെടുത്തി. ഈ ദിവസം ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അവധിയായിരിക്കും.





അവധി ദിനങ്ങൾ

ജനുവരി രണ്ട് മന്നം ജയന്തി, ജനുവരി 26 റിപ്ലബ്ലിക് ദിനം, മാർച്ച് 20 റംസാൻ, ഏപ്രിൽ രണ്ട് പെസഹാ വ്യാഴം, ഏപ്രിൽ മൂന്ന് ദുഃഖ വെള്ളി, ഏപ്രിൽ14 അംബേദ്കർ ജയന്തി, ഏപ്രിൽ15 വിഷു, മേയ് 1 മേയ്ദിനം, മേയ് 27 ബക്രീദ്, ജൂൺ 25 മുഹറം, ഓഗസ്റ്റ് 12 കർക്കടകവാവ്, ഓഗസ്റ്റ്15 സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25 ഒന്നാം ഓണം, 26 തിരുവോണം, 27 മൂന്നാം ഓണം, 28 നാലാം ഓണം, ശ്രീനാരായണ ഗുരുജയന്തി, അയ്യങ്കാളി ജയന്തി, സെപ്റ്റംബർ നാല് ശ്രീകൃഷ്ണജയന്തി, സെപ്റ്റംബർ 21 ശ്രീനാരായണഗുരു സമാധി. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി, 20 മഹാനവമി, 21 വിജയദശമി, ഡിസംബർ 25 ക്രിസ്‌മസ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക