Information
നഴ്സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു, ആശുപത്രിയിലേക്ക് കൊണ്ട്പോകുന്നതിനിടെ കാര്‍ മറിഞ്ഞു; 20കാരി മരിച്ചു
15 Oct 20251 മിനിറ്റ് വായന

കാസർകോട്: ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ ആത്മഹത്യ ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുമായി ആശുപത്രിയിൽ പോവുകയായിരുന്ന കാർ മറിഞ്ഞു അതേ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കുറ്റിക്കോൽ ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിലെ ബാബുവിന്റെ മകൾ മഹിമയാണ് (20)മരിച്ചത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. വീട്ടുകാർ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ പടിമരുതിൽ അപകടത്തിൽപ്പടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ ഇവർ മൂന്ന് പേരെയും കാസർകോട് ചെർക്കള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മഹിമയുടെ ജീവൻ രക്ഷിക്കാനായില്ല. ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു.





