Information
HomeNews

37 അവശ്യ മരുന്നുകളുടെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാരസെറ്റാമോള്‍, അമോക്സിലിന്‍, മെറ്റ്‌ഫോര്‍മിന്‍ ഉള്‍പ്പടെയുള്ള മരുന്നുകള്‍ക്ക് വിലകുറയും

4 Aug 20251 മിനിറ്റ് വായന
 37 അവശ്യ മരുന്നുകളുടെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാരസെറ്റാമോള്‍, അമോക്സിലിന്‍, മെറ്റ്‌ഫോര്‍മിന്‍ ഉള്‍പ്പടെയുള്ള മരുന്നുകള്‍ക്ക് വിലകുറയും



കാര്‍ഡിയോവാസ്‌കുലര്‍, പ്രമേഹം, മാനസിക രോഗം തുടങ്ങിയവക്കുള്ള മരുന്നുകളും ആന്റി- ഇന്‍ഫ്‌ലമേറ്ററി, ആന്റി ബയോട്ടിക് മരുന്നുകളും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ അതോറിറ്റി വില കുറച്ചവയുടെ പട്ടികയിലുണ്ട്.വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന ഫിക്‌സഡ്-ഡോസ് കോമ്പിനേഷനുകളും വില കുറച്ചവയില്‍ ഉള്‍പ്പെടുന്നു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. 

അസെക്ലോഫെനാക്, ട്രിപ്സിന്‍ കൈമോട്രിപ്സിന്‍, പൊട്ടാസ്യം ക്ലാവുലനേറ്റ്, എംപാഗ്ലിഫോസിന്‍, സിറ്റാഗ്ലിപ്റ്റിന്‍, കുട്ടികള്‍ക്കു നല്‍കുന്ന തുള്ളി മരുന്നുകള്‍, വൈറ്റമിന്‍ ഡി, കാല്‍സ്യം ഡ്രോപ്പുകള്‍, ഡൈക്ലോഫെനാക് തുടങ്ങിയവയ്ക്കും വില കുറയും. മുന്‍ വര്‍ഷത്തെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയാണ് അവശ്യ മരുന്നുകളുടെ വില നിര്‍ണയിക്കുന്നത്. നിശ്ചയിച്ച വിലകള്‍ ചരക്ക് സേവന നികുതി ഒഴികെയുള്ളതാണെന്ന് എന്‍പിപിഎ വ്യക്തമാക്കി.ചില്ലറ വ്യാപാരികളും ഡീലര്‍മാരും ഈ പുതുക്കിയ വിലവിവര പട്ടികകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. വിജ്ഞാപനം ചെയ്ത വിലയില്‍ കൂടുതല്‍ വാങ്ങിയാല്‍ പിഴ ചുമത്തുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക