Information
PIN മറന്നോ വഴിയുണ്ട്; UP ഇടപാടുകൾക്ക് ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം വരുന്നു
30 Jul 20251 മിനിറ്റ് വായന

എല്ലാത്തവണയും വെരിഫിക്കേഷനായി പിൻ നൽകാതെ ഫെയ്‌സ് ഐഡി നൽകി യുപിഐ ഇടപാടുകൾ നടത്താനാവുമോ? അധികം വൈകാതെ അതിന് സാധിക്കുമെന്നാണ് നാഷ്‌നൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിൻ നൽകുന്നതിന് പകരം ഫെയ്‌സ് ഐഡിയോ, മറ്റ് ബയോമെട്രിക്സോ വെരിഫിക്കേഷനായി നൽകി ഇടപാടുകൾ കുറേക്കൂടി സുരക്ഷിതവും എളുപ്പവുമാക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വെരിഫിക്കേഷനായി പിൻ നൽകണോ, ബയോമെട്രിക്സ് ഉപയോഗിക്കണോ എന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാം. നിലവിൽ പരീക്ഷണഘട്ടത്തിലാണ് പുതിയ വെരിഫിക്കേഷൻ സംവിധാനം. ഇത് നടപ്പാക്കിയാൽ വിരലടയാളം, ഐറിസ് സ്‌കാൻ മുതലായവയിലൂടെ വെരിഫിക്കേഷൻ സാധ്യമാകും. ഡിജിറ്റൽ സാക്ഷരത കുറവായ വ്യക്തികൾക്കും ഇത് നിലവിൽ വരികയാണെങ്കിൽ എളുപ്പത്തിൽ ഇടപാടുകൾ നടത്താനാകും.
കൊവിഡിന് ശേഷം രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ വൻതോതിൽ ഉയർന്നിരുന്നു. 80 ശതമാനം ഇടപാടുകളും യുപിഐ വഴിയാണ് ഇന്ന് നടക്കുന്നത്. യുപിഐ വഴിയുള്ള സാമ്പത്തികതട്ടിപ്പുകളും അതിനനുസരിച്ച് ഉയർന്നിട്ടുണ്ട്. അതിനാൽ സുരക്ഷ വർധിപ്പിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.





