Information
HomeNews

അവതാരകനും യൂട്യൂബ് താരവുമായ കാര്‍ത്തിക് സൂര്യ വിവാഹിതനായി

12 Jul 20251 മിനിറ്റ് വായന
അവതാരകനും യൂട്യൂബ് താരവുമായ കാര്‍ത്തിക് സൂര്യ വിവാഹിതനായി

 


വ്യത്യസ്തമായ യൂട്യൂബ് വീഡിയോകളിലൂടെ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ താരമാണ് കാർത്തിക് സൂര്യ. യൂട്യൂബർ എന്ന നിലയില്‍ മാത്രമല്ല അവതാരകനായി മിനിസ്ക്രീനിലും തന്റെ സാന്നിധ്യം കാർത്തിക് അറിയിച്ചിട്ടുണ്ട് .

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന 'ഒരു ചിരി ഇരു ചിരി ബമ്ബർ ചിരി' എന്ന ഷോയുടെ അവതാരകനാണ് കാർത്തിക്.

കാർത്തിക് വിവാഹിതനായി എന്ന വാർത്തയാണ് പുറത്തുവരുന്നത്. കാര്‍ത്തിക്കിന്റെ അമ്മയുടെ സഹോദരന്റെ മകളായവർഷയാണ് വധു. വിവാഹ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ കാർത്തിക് 2017ലാണ് ജോലി ഉപേക്ഷിച്ച്‌ വ്ളോഗിങ് ആരംഭിച്ചത്. ടെക്നോപാർക്കിലെ ബിസിനസ് ഡെവലപ്പ് മാനേജർ ജോലി ഉപേക്ഷിച്ചാണ് കാർത്തിക്ക് വ്ളോഗറായത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക