Information
HomeNews

ക്രെഡിറ്റ് കാര്‍ഡ് ഫീസ് കൂട്ടി; ജൂലായ് 1 മുതല്‍ ബാങ്ക് ഇടപാടുകളില്‍ മാറ്റമിങ്ങനെ..

2 Jul 20252 മിനിറ്റ് വായന
ക്രെഡിറ്റ് കാര്‍ഡ് ഫീസ് കൂട്ടി; ജൂലായ് 1 മുതല്‍ ബാങ്ക് ഇടപാടുകളില്‍ മാറ്റമിങ്ങനെ..

 


ക്രെഡിറ്റ് കാര്‍ഡ് ഫീസിലെ മാറ്റങ്ങള്‍ അറിഞ്ഞോ ? പാന്‍ കാര്‍ഡ് വേണമെങ്കില്‍ ഇനി ആധാര്‍ നിര്‍ബന്ധം.ജൂലായ് ഒന്നു മുതല്‍ രാജ്യത്ത് ബാങ്കുകളുടെ വിവിധ സേവനങ്ങളുടെയും എടിഎം സേവന നിരക്കിലും ക്രെഡിറ്റ് കാര്‍ഡ് ഫീസിലും വലിയ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു.

ജൂലായ് ഒന്നുമുതല്‍ വ്യക്തികള്‍ക്ക് പാന്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. നിലവിലുള്ള പാന്‍ ഉടമകള്‍ ഡിസംബര്‍ 31-നകം അവരുടെ ആധാര്‍ നമ്പറുകള്‍ ലിങ്ക് ചെയ്യണം. ഇക്കാര്യം പാലിച്ചില്ലെങ്കില്‍ നിലവിലുള്ള പാന്‍കാര്‍ഡ് നിര്‍ജീവമായേക്കും

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആധായനികുതി വകുപ്പ് സെപ്റ്റംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്. ഇതോടെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ 46 ദിവസം കൂടി അധികമായി ലഭിക്കും. അതേസമയം ഡോക്യുമെന്റേഷന്‍ തയ്യാറാക്കിയവര്‍ക്ക് പഴയ ഷെഡ്യൂളില്‍ ഉറച്ചുനില്‍ക്കാം.

ഇനി മുതല്‍ പ്രതിമാസം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ഡെപ്പോസിറ്റ് ചെയ്യുമ്പോള്‍ 150 രൂപ അല്ലെങ്കില്‍ ഓരോ 1000 രൂപ ഡെപ്പോസിറ്റിനും 3.50 രൂപ വീതം ഇടാക്കും.

ജൂലായ് ഒന്നു മുതല്‍ ജിഎസ്ടിആര്‍ 3 ബി സമര്‍പ്പിച്ചാല്‍ പിന്നീട് തിരുത്താനാവില്ല. അതിനാല്‍ ബിസിനസ്സുകള്‍ കൂടുതല്‍ ജാഗ്രതയോടെ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്

ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ,

തിരഞ്ഞെടുത്ത പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകളിലെ സൗജന്യ വിമാന അപകട ഇന്‍ഷുറന്‍സ് പിന്‍വലിക്കുമെന്ന് എസ്ബിഐ . എസ്ബിഐ കാര്‍ഡ് എലൈറ്റ്, മൈല്‍സ് എലൈറ്റ്, മൈല്‍സ് പ്രൈം തുടങ്ങിയ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇനി വിമാന ടിക്കറ്റ് എടുക്കുമ്പോള്‍ എസ്ബിഐ നല്‍കിവരാറുള്ള ഒരു കോടി രൂപയുടെ പരിരക്ഷ ഇനി ലഭിക്കില്ല. എസ്ബിഐ കാര്‍ഡ് പ്രൈം, എസ്ബിഐ കാര്‍ഡ് പള്‍സ് എന്നിവയില്‍ നല്‍കിയിരുന്ന 50 ലക്ഷം രൂപയുടെ ഈ ഇന്‍ഷുറന്‍സും ജൂലൈ 15 മുതല്‍ നിര്‍ത്തും.

എച്ച്ഡിഎഫ്‌സിയും ഐസിഐസിഐയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള വിവിധ ഇടപാടുകളുടെ നിരക്കുകളും പരിഷ്‌കരിച്ചു.എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഒരു 4,999 രൂപയുടെ ഇടപാടുകളിലും ഒരു ശതമാനം ഇടപാട് ഫീസ് നല്‍കണം. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക നല്‍കാനോ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായോ 10,000 രൂപയില്‍ കൂടുതല്‍ ചെലവഴിച്ചാല്‍ ഒരു ശതമാനം ഫീസ് ഈടാക്കും. പ്രതിമാസം 50,000 രൂപയില്‍ കൂടുതലുള്ള യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍ക്കും, ഒറ്റ ഇടപാടില്‍ 10,000 രൂപയില്‍ കൂടുതല്‍ ഡിജിറ്റല്‍ വാലറ്റുകളില്‍ ലോഡ് ചെയ്യുന്നതിനും ഇതേ ഒരു ശതമാനം ഫീസ് ബാധകമാണ്.

ഐസിഐസിഐ ബാങ്ക് എടിഎമ്മുകളില്‍ ആദ്യത്തെ അഞ്ചു തവണ പണം പിന്‍വലിക്കുന്നത് സൗജന്യമായി തന്നെ തുടരും. പിന്നീടുള്ള ഓരോ ഇടപാടിനും 23 രൂപവീതം ഈടാക്കും.

എന്നാല്‍ മറ്റു ബാങ്ക് എടിഎമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ സൗജന്യ ഇടപാടുകള്‍ എണ്ണം മൂന്നായി കുറച്ചു . ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ഇത് അഞ്ചാണ്. ഇതിനുപുറമെ നിങ്ങള്‍ ഓരോ ഇടപാടിനും യഥാക്രമം 23 രൂപയും സാമ്പത്തികേതര ഇടപാടുകള്‍ക്ക് 8.50 രൂപയും നല്‍കണം. അന്താരാഷ്ട്ര എടിഎമ്മുകളിലെ ഇടപാടുകള്‍ക്ക്, പണം പിന്‍വലിക്കുന്നതിന് ബാങ്ക് 125 രൂപയും സാമ്പത്തികേതര ഇടപാടുകള്‍ക്ക് 25 രൂപയും 3.5 ശതമാനം കറന്‍സി കണ്‍വേര്‍ഷന്‍ ഫീസും ഈടാക്കും. ഐഎംപിഎസ് ഇടപാടുകളുടെ ചാര്‍ജിലും മാറ്റം വരുത്തി. 2.50 രൂപയില്‍ നിന്ന് 15 രൂപയായാണ് വര്‍ധിപ്പിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക