Information
HomeNews

സ്‌പോട്ടിഫൈയുടെ പഠന റിപ്പോര്‍ട്ട് പുറത്ത് യുവതലമുറയ്ക്ക് രാവിലെ പാട്ട് നിര്‍ബന്ധം

20 Jun 20251 മിനിറ്റ് വായന
സ്‌പോട്ടിഫൈയുടെ പഠന റിപ്പോര്‍ട്ട് പുറത്ത്  യുവതലമുറയ്ക്ക് രാവിലെ പാട്ട് നിര്‍ബന്ധം

 



ഇന്ത്യയുടെ ജെന്‍ സി, മില്ലേനിയല്‍ തലമുറകള്‍ക്കിടയില്‍

പാട്ടുകള്‍ അവരുടെ ദൈനം ദിന ജീവിതത്തിന്റെ 

ഭാഗമായി മാറുകയാണ്. തിങ്കള്‍ മുതല്‍ ശനി വരെയുമുള്ള

ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ പത്ത് വരേയും,

വാരാന്ത്യ ദിവസങ്ങളില്‍ 10 മുതല്‍ 12 വരെയും ഏറ്റവും 

കൂടുതല്‍ പാട്ടുകള്‍ കേള്‍ക്കുന്നത് യുവതലമുറ ആണെന്ന് 

സ്‌പോട്ടിഫൈയുടെ പഠന റിപ്പോര്‍ട്ട്.

ദില്ലി എന്‍സിആര്‍, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്,

ലഖ്നൗ കമ്പനി നടത്തിയ ഗവേഷണത്തിനൊടുവിലാണ് 

യുവ തലമുറ എത്രത്തോളം പാട്ടുകള്‍ അല്ലെങ്കില്‍ സംഗീതം

ആസ്വദിക്കുന്നു എന്ന കണക്കുകള്‍ പുറത്ത് വരുന്നത്.

വ്യായാമം ചെയ്യുമ്പോള്‍, യാത്ര ചെയ്യുമ്പോള്‍, നടക്കുമ്പോള്‍,

കൂട്ടുകാരുമായി ഒത്തുചേരുമ്പോള്‍, വിശ്രമിക്കുമ്പോള്‍, സ്ട്രെസ് 

കുറയ്ക്കാന്‍ ഒക്കെയാണ് പുതുതലമുറ പാട്ടുകള്‍ കേള്‍ക്കുന്നതെന്ന് 

റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പഠനത്തില്‍ വ്യക്തിഗത പ്ലേലിസ്റ്റുകള്‍ക്ക് ഉള്ള ആവശ്യവും കണ്ടെത്തി.

പാട്ടുകള്‍ കേള്‍ക്കുന്നവര്‍ അവരുടെ ഇമോഷണല്‍ സിറ്റുവേഷനെ

പ്രതിഫലിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിപ്പോള്‍

ബോളിവുഡ് ഡാന്‍സ് ഹിറ്റുകളാകാം അല്ലെങ്കില്‍ മെലഡിപാട്ടുകളുമാകാം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക