Information
HomeNews

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്: വേക്കൻസി ലിസ്റ്റ് 28ന്

24 Jun 20251 മിനിറ്റ് വായന
പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്: വേക്കൻസി ലിസ്റ്റ്  28ന്

 



സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർ അടക്കമുള്ളവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റ് വരുന്നു. ഇതിനായി പുതിയ അപേക്ഷകൾ സമർപ്പിക്കണം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്‌മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ  പുതിയ അപേക്ഷകൾ/നിലവിലുള്ള അപേക്ഷകൾ പുതുക്കി സമർപ്പിക്കാവുന്നതാണ്.

സപ്ലിമെന്ററി അലോട്ട്‌മെന്റിനായി വേക്കൻസിയും നോട്ടിഫിക്കേഷനും ജൂൺ 28 ന്‌വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ്‌ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും  തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് ഈ അവസരത്തിൽ തെറ്റുതിരുത്തി അപേക്ഷപുതുക്കി സമർപ്പിക്കാവുന്നതാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക