Information
HomeNews

വായനാ വാരത്തിൽ പി.എൻ.പണിക്കർ സ്മൃതിയും വായന ക്കൂട്ടായ്മയും സംഘടിപ്പിച്ചു

23 Jun 20251 മിനിറ്റ് വായന
വായനാ വാരത്തിൽ പി.എൻ.പണിക്കർ സ്മൃതിയും വായന ക്കൂട്ടായ്മയും സംഘടിപ്പിച്ചു


 സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് (ശാസ്ത്ര ), പഴയങ്ങാടി അമൃത കോളേജിന്റെയും മാർഷ്യൽ ആർട്സ് അക്കാദമിയുടേയും സഹകരണത്തോടെ വായനാ വാരാചരണത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ സ്മൃതിയും വായനാനുഭവങ്ങളുടെ അവതരണവും സംഘടിപ്പിച്ചു.   ശാസ്ത്ര പ്രസിഡണ്ട് പ്രൊഫ.എ. ജമാലുദ്ദീന്റെ അധ്യക്ഷതയിൽ നടന്നപരിപാടി ഫോക് ലോർ അക്കാദമി മുൻചെയർമാനും സംസ്ഥാനമാപ്പിള കലാശാല പുരസ്കാര ജേതാവുമായ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.  കേരളത്തിന്റെ ഗ്രാമങ്ങൾതോറുംപി.എൻ പണിക്കരുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഗ്രന്ഥാലയങ്ങൾ നമ്മുടെ സാധാരണക്കാരെ പ്രബു ദ്ധരാക്കിയഗ്രാമീണ സർവകലാശാലകൾ ആണെന്ന് ഉദ്ഘാടകൻ പറഞ്ഞു. വി.ആർ.വി. ഏഴോം പി.എൻ. പണിക്കർ സ്മൃതി ഭാഷണം നടത്തി.  ശാസ്ത്ര ചെയർമാൻ പി.വി.അബ്ദുൾ റഹ്മാൻ ."വായിക്കുക, വളരുക,നാടിന്  വേണ്ടി പ്രവർത്തിക്കുക" എന്ന വായനാവാര സന്ദേശം നൽകി. സി.വി.സുകുമാരൻ, എം.പി.ചന്ദ്രൻ,, സി.ജി. ജോൺസൺ, ബി.ദാമോദരൻ മാസ്റ്റർ, ഇ.ഭാഗ്യലക്ഷ്മി, കെ.പി.സീനത്ത് തുടങ്ങിയവർ പ്രസംഗിച്ചു. വായനക്കാരുടെ കൂട്ടായ്മയിൽ നിരവധി പേർ വായനാനുഭവങ്ങൾ പങ്കിട്ടു. ഗോപിനാഥ് പരിയാരംപരിപാടി  വിശകലനം ചെയ്തു.മികച്ച  വായനക്കാരെന്ന നിലയിൽ ചാന്ദിനി പവിത്രൻ (വെങ്ങര),നജ ഫർഹത്ത്.,(പുതിയങ്ങാടി) ഫാത്തിമ എ.കെ. (ചെറുകുന്ന് ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.  വിജയികൾക്ക് മാർഷ്യൽ ആർട്സ് അക്കാദമി വക  സമ്മാനങ്ങൾ നൽകി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക