Information
HomeNews

കുടവയര്‍ കുറയുന്നില്ലേ? ദിവസവും ചെയ്യുന്ന ഈ മൂന്ന് തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കൂ

2 Jun 20241 മിനിറ്റ് വായന
കുടവയര്‍ കുറയുന്നില്ലേ? ദിവസവും ചെയ്യുന്ന ഈ മൂന്ന് തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കൂ


എത്ര വ്യായാമം ചെയ്‌താലും ഭക്ഷണം ക്രമീകരിച്ചാലും വയറു മാത്രം കുറയുന്നില്ലെന്നാണ് പലരുടെയും പരാതി. എന്നാൽ വയറു കുറയ്‌ക്കാൻ വയറ്റിൽ കൊഴുപ്പ് അടിയുന്നത് തടയണം. ജീവിതശൈലിയിലെ മാറ്റവും ഭക്ഷണ ക്രമവുമാണ് വയറ്റില്‍ കൊഴുപ്പ് ഇത്തരത്തില്‍ അടിയാന്‍ കാരണം. വയറ്റിൽ കൊഴുപ്പ് അടിയുന്നതിനെ വിസറല്‍ ഫാറ്റ് എന്നും അറിയപ്പെടുന്നു.

ഇത്തരത്തിൽ വയറ്റിൽ കൊഴുപ്പടിയുന്നതു മൂലം ഹൃദ്രോഗ സാധ്യതയും കൂടുതലാണ്. ദൈനംദിന ജീവതത്തില്‍ ചെയ്യുന്ന മൂന്ന് തെറ്റുകള്‍ വയറ്റില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.

വയറ്റില്‍ കൊഴുപ്പ് അടിയാതെയിരിക്കാന്‍ ഈ മൂന്ന് തെറ്റുകള്‍ ആവര്‍ത്താതെയിരിക്കുക

  • അനാരോഗ്യകരമായ ഭക്ഷണ ക്രമം; പ്രോട്ടീനും നാരുകള്‍ക്കും പകരം നിങ്ങളുടെ ഡയറ്റില്‍ കാര്‍ഹൈഗ്രേറ്റ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറ്റില്‍ കൊഴുപ്പ് കൂടാന്‍ കാരണമാകുന്നു. കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളില്‍ ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാന്‍ കാരണമാകുന്നു. ഇത് കോര്‍ട്ടിസോള്‍ അളവു കൂട്ടുകയും അത് വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാവുകയും ചെയ്യുന്നു.

  • ശരീരത്തില്‍ കോര്‍ട്ടിസോള്‍ അളവു വര്‍ധിക്കുന്നതു മൂലം ഭക്ഷണം കൂടുതല്‍ കഴിക്കാനുള്ള ആസക്തിയുണ്ടാവുന്നു. ഇത് കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതിലേക്കും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിലേക്കും നയിക്കുന്നു.

  • വെള്ളം കുടിക്കാതെയിരിക്കുക; വെള്ളം കുടിക്കാത്തതിനെ തുടര്‍ന്ന് ഉണ്ടാകുന്ന നിര്‍ജ്ജലീകരണം വിശപ്പാണെന്ന് തെറ്റുദ്ധരിക്കാം. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നിങ്ങളെ നയിക്കാം. ഇത് ശരീരത്തില്‍ കലോറി കൂടാനും വയറ്റില്‍ കൊഴുപ്പ് അടിയാനും കാരണമാകുന്നു.

വയറ്റില്‍ കൊഴുപ്പ് ഉണ്ടാവാതിരിക്കാന്‍ പ്രോട്ടീന്‍, നാരുകള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ തുല്യ അളവിലുള്ള ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടരുകയും ദിനസവും 2.5 മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക