Information
HomeNews

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

28 Jan 20241 മിനിറ്റ് വായന
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു


നവംബർ 2023 ഡി.എൽ.എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയുടെയും, സെപ്റ്റംബർ 2023 ഡി.എൽ.എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും, നവംബർ 2023 ഡി.എഡ് 1, 2. 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.pareekshabhavan.kerala.gov.in) ലഭ്യമാണ്. പുനർമൂല്യനിർണയം/സ്ക്രൂട്ടണി എന്നിവയ്ക്കുള്ള അപേക്ഷകൾ ജനുവരി 30 മുതൽ ഫെബ്രുവരി മൂന്ന് വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക