Information
കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
8 Oct 20232 മിനിറ്റ് വായന
എം ജി സർവകലാശാലയുമായി സംയോജിച്ച് കണ്ണൂർ സർവകലശാല പഠന വകുപ്പുകളിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ജോയിന്റ് പ്രോഗ്രാം ഇൻ എം എസ് സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) /എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) (ജോയിന്റ് സി.എസ്.എസ്), റെഗുലർ , മെയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 9,10 തീയതികളിലും പിഴയോടുകൂടെ ഒക്ടോബർ 11 വരെയും അപേക്ഷിക്കാം.
പ്രൈവറ്റ് രജിസ്ട്രേഷൻ ഗ്രേഡ് കാർഡ് വിതരണം
കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ (2020 പ്രവേശനം) പയ്യന്നൂർ കോളജ്, സി എ എസ് കോളജ്- മാടായി, സർ സയ്യിദ് കോളജ്- തളിപ്പറമ്പ്, പി ആർ എൻ എസ് എസ് കോളജ്- മട്ടന്നൂർ, എസ് ഇ എസ് കോളജ്- ശ്രീകണ്ഠാപുരം, എം ജി കോളജ്- ഇരിട്ടി, നിർമലഗിരി കോളജ്- കൂത്തുപറമ്പ്, എസ് എൻ കോളജ്- കണ്ണൂർ, ഗവ. ബ്രണ്ണൻ കോളജ്- തലശ്ശേരി, കെ എം എം വിമൻസ് കോളജ്- കണ്ണൂർ എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത് ബി എ ഇക്കണോമിക്സ്/ ബി എ മലയാളം/ ബി എ അഫ്സൽ-ഉൽ-ഉലമ/ ബി എ ഇംഗ്ലിഷ്/ ബി എ ഹിസ്റ്ററി/ ബി എ പൊളിറ്റിക്കൽ സയൻസ്/ ബി ബി എ / ബികോം ഡിഗ്രി പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും 2020, 2021 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നും രണ്ടും വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും ഗ്രേഡ് കാർഡുകൾ താഴെ പറയുന്ന തീയതികളിൽ കണ്ണൂർ സർവകലാശാല താവക്കര ക്യാംപസിൽ വച്ച് രാവിലെ10.30 മുതൽ 3.00 മണിവരെ വിതരണം ചെയ്യുന്നു. ഹാൾ ടിക്കറ്റ്/ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ സഹിതം വിദ്യാർത്ഥികൾ നേരിട്ട് ഹാജരാകേണ്ടതാണ്.
10.10.2023, ചൊവ്വാഴ്ച,
1. ബി കോം (പരീക്ഷ കേന്ദ്രങ്ങൾ – എസ് എൻ കോളജ്, കണ്ണൂർ, നിർമലഗിരി കോളജ്, കൂത്തുപറമ്പ്, കെ എം എം വിമൻസ് കോളജ്)
2. ബി ബി എ.
11.10.2023, ബുധനാഴ്ച
1. ബി കോം (പരീക്ഷ കേന്ദ്രങ്ങൾ – പയ്യന്നൂർ കോളജ്, സി എ എസ് കോളജ്- മാടായി, സർ സയ്യിദ് കോളജ്, പി ആർ എൻ എസ് എസ് കോളജ്, മട്ടന്നൂർ, എസ് ഇ എസ് കോളജ്, എം ജി കോളജ്- ഇരിട്ടി, ഗവ. ബ്രണ്ണൻ കോളജ്)
2. ബി എ ഹിസ്റ്ററി
12.10.2023, വ്യാഴാഴ്ച
1. ബി എ അഫ്സൽ – ഉൽ – ഉലമ
2. ബി എ ഇംഗ്ലിഷ്
3. ബി എ മലയാളം
4. ബി എ ഇക്കണോമിക്സ്
5. ബി എ പൊളിറ്റിക്കൽ സയൻസ്
13.10.2023, വെള്ളിയാഴ്ച
1. അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി
ടൈംടേബിൾ
മഞ്ചേശ്വരം കാമ്പസിലെ 14.11.2023 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എൽ എൽ ബി പരീക്ഷകളുടെ (മെയ് 2023) ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ് (റഗുലർ/സപ്ലിമെൻററി), ഏപ്രിൽ 2023 ന്റെ പ്രായോഗിക പരീക്ഷ ഒക്ടോബർ 11 ന് കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻറ് സയൻസ് കോളേജിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
യുജി, പിജി പ്രവേശനം; ഒക്ടോബർ 13 വരെ
2023 – 24 അധ്യയന വർഷത്തിൽ അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ യുജി, പിജി പ്രോഗ്രാമുകളിലെ ഒന്നാം സെമസ്റ്ററിലേക്കുള്ള പ്രവേശനം ഒക്ടോബർ 13 വരെ നടക്കും.





